മാനസിക ജാഗ്രതയും ബോധവും തമ്മിലുള്ള പ്രധാന വ്യത്യാസം കണ്ടെത്തുന്നത് യഥാർത്ഥത്തിൽ ബുദ്ധിമുട്ടാണ്, കാരണം അവ വളരെയധികം ബന്ധപെട്ടു കിടക്കുന്ന വസ്തുതകളാണ്. എന്നിരുന്നാലും നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്നുള്ള ചില ഉദാഹരണങ്ങളിലൂടെ വ്യത്യാസം വിശകലനം ചെയ്യാൻ നമുക്കിവിടെ പരിശ്രമിക്കം. നമ്മൾ ഉറങ്ങുമ്പോൾ, നമ്മുടെ ശരീരത്തിന് പുറത്തും അകത്തും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നമുക്ക് തിരിച്ചറിവ് വളരെ കുറവാണ്. ഇതിന്റെ കാരണം ഉറങ്ങുന്ന സമയത്ത് നമുക്ക് വളരെ കുറച്ച് മാനസിക അവബോധമാണുള്ളത്. എന്നാൽ നാം ഉണർന്നിരിക്കുമ്പോൾ, താരതമ്യേന നല്ല മാനസിക അവബോധം ഉള്ളതിനാൽ നമ്മുടെ ശരീരത്തിന് ഉള്ളിലും പുറത്തും സംഭവിക്കുന്ന പല കാര്യങ്ങളും നമുക്കറിയാൻ സാധിക്കും. അതിനാൽ മാനസിക അവബോധം പ്രധാനമായും ചില ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അടിസ്ഥാനാമാക്കിയിട്ടുള്ളതാണ്. അഥവാ മാനസിക അവബോധം അതിജീവന പ്രക്രീയക്ക് വേണ്ടിയിട്ടുള്ളതാണ്. എന്നാൽ നാം ബോധത്തെക്കുറിച്ച് പറയുമ്പോൾ, നാം ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും സദാ സമയവും നമ്മിൽ ഉള്ളതായി മനസ്സിലാക്കേണ്ടതാണ്. ഇത് മനസിലാക്കാൻ നമുക്ക് ഒരു ഉദാഹരണം നോക്കാം. നമ്മുടെ കൈയിൽ ഒരു മുറിവുണ്ടായതായ് കരുതുക. കുറച്ച് ദിവസങ്ങൾക്ക് ശേഷം എന്ത് സംഭവിക്കും? ദിവസം തോറും അത് ക്രമേണ സുഖപ്പെടും. എന്തുകൊണ്ടാണ് ഇത് ക്രമേണ സുഖപ്പെടുത്തുന്നത്? കാരണം, നമ്മുടെ ശരീരത്തിന്റെ മെച്ചപ്പെട്ട ഏകോപനത്തിനും ക്ഷേമത്തിനും സഹായിക്കുന്ന ഒരുതരം ബുദ്ധി നമ്മുടെ ഉള്ളിൽ പ്രവർത്തിക്കുന്നു. അതായത് ബോധം യഥാർത്ഥത്തിൽ ഈ ശരീരത്തിന്റെ സൃഷ്ടാവായ നമ്മുടെ ഉള്ളിലെ ബുദ്ധിയുടെ ഉറവിടത്തെ ആണ് സൂചിപ്പിക്കുന്നത്. ഈ ബോധം നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിലും ഉണ്ട്. അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ അത് നമ്മുടെ സത്തയാണ്. ഇത് നമ്മുടെ ശരീരം, ചിന്തകൾ, വികാരങ്ങൾ, അറിവ്, അജ്ഞത, നല്ല ഗുണങ്ങൾ, മോശം ഗുണങ്ങൾ എന്നിവയിൽ നിന്ന് വ്യത്യസ്തമാണ്. ധ്യാനത്തിലൂടെ ഈ ഒരു അനുഭവം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതായത് നമ്മുടെ ജീവന്റെ സ്രോതസിന്റെ പിന്നിലെ ശക്‌തിയാണ് ബോധം (consciousness).ഒന്നും രണ്ടും ലേഖനങ്ങളിൽ നിന്ന് നിങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയും.
No comments:
Post a Comment