നമ്മുടെ മനസ്സിൽ ഭയത്തിനുള്ള സാധ്യതകൾ എന്തൊക്കെയാണെന്നു നാം ആദ്യം മനസിലാക്കേണ്ടതുണ്ട്. നമുക്ക് ചില വസ്തുതകൾ ആദ്യമൊന്നു നോക്കാം. മനുഷ്യന് അഞ്ചു ഇന്ദ്രീയങ്ങളാണുള്ളത്. കണ്ണുകൾക്ക് 380-740 nm തരംഗ ദൈർഖ്യമുള്ള വെളിച്ചം മാത്രമേ കാണാൻ സാധിക്കൂ. ചെവികൾക്ക് 20-20KHz ദൈർഖ്യമുള്ള ശബ്ദം മാത്രമാണ് കേൾക്കാൻ സാദിക്കുന്നത്. മൂക്കിന് 1 Trillion ഗന്ധങ്ങൾ തിരിച്ചറിയാൻ സാധിക്കും. ത്വക്കിന് 50mm അപ്പുറമുള്ള വസ്തുക്കളെ സ്പർശിക്കാതെ തിരിച്ചറിയാൻ സാധിക്കില്ല. അതായത് അനന്തമായ ഈ പ്രപഞ്ചത്തിലെ പരിമിതമായ അറിവുകൾ മാത്രമാണ് ഇന്ദ്രീയങ്ങളിൽ കൂടി നമ്മിലേക്ക് പ്രവേശിക്കുന്നത്. അതിനാൽത്തന്നെ പല കാര്യങ്ങളെ പറ്റിയും നാം അജ്ഞരാണ്. അതിനാൽ നമ്മുടെ അറിവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ അജ്ഞത അതിരുകളില്ലാത്തതാണെന്ന് മുകളിലുള്ള വസ്തുതകളിൽ നിന്ന് നമുക്ക് വ്യക്തമായി പറയാൻ കഴിയും. അതിനാൽ ഭയപ്പെടുക എന്നുള്ളത് സ്വാഭാവികമാണ്. എന്നാൽ അമിതമായ ഭയം ഒട്ടും നല്ലതല്ല. നമുക്ക് ഒരു ഉദാഹരണം നോക്കാം. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥിയെ പരിഗണിക്കുക. കുറഞ്ഞ മാർക്കിൽ മാതാപിതാക്കൾ അവനെ ശകാരിക്കുമെന്ന് വിചാരിച്ച് വിദ്യാർത്ഥി പരീക്ഷയെ അൽപ്പം ഭയപ്പെടുന്നുവെങ്കിൽ അവൻ നന്നായി പഠിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ കൂടുതൽ അറിവ് നേടുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം നന്നായി പഠിക്കുകയാണെങ്കിൽ, അത് ഏറ്റവും നല്ലതാണ്. അതിനാൽ ചില സാഹചര്യങ്ങളിൽ, ഭയം നമ്മിൽ നല്ല ഫലങ്ങൾ ഉളവാക്കുന്നു എന്നുള്ളത് നാം മറക്കാൻ പാടില്ല. എന്നാൽ അമിതമായ ഭയം ഒട്ടും നല്ലതല്ല.
ഇനി ഭയം എന്താണെന്ന് നോക്കാം. ഭയം അമിതമായ ഭാവനകളാണ്. ഭാവിയിൽ സംഭവിക്കാനിടയുള്ള ഒരു കാര്യത്തെക്കുറിച്ചാണ് നാം മിക്കപ്പോഴും ഭയപ്പെടുന്നത്. മിക്കപ്പോഴും അത് സംഭവിക്കാറേയില്ല. നാം ശ്രദ്ധാപൂർവ്വം പരിശോധിച്ചാൽ, ഭയം നിലവിലില്ലാത്ത ഒന്നിനെക്കുറിച്ചാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. നിലവിലില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ഭയപ്പെടുന്നത് വ്യർത്ഥമായ കാര്യമാണെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ മനസ്സ് ഭയാനകമായ രംഗങ്ങൾ സൃഷ്ടിക്കുന്നു എന്നതാണ് വസ്തുത. ഇതിനെ മറ്റാർക്കും കാണാൻ കഴിയില്ല. നമ്മുടെ മനസ്സിന് ആവർത്തന സ്വാഭാവം ഉള്ളതിനാൽ ഇതൊരു സ്വഭാവമായി തീരാൻ നമ്മൾ അനുവദിക്കാൻ പാടുള്ളതല്ല. അമിതമായ ഭയം നേരിടുകയാണെങ്കിൽ നമുക്ക് എന്തുചെയ്യാനാകുമെന്ന് മനസിലാക്കാൻ ശ്രമിക്കാം.

1. സ്വയം കീഴടങ്ങുക. ആരുടെ മുൻപിലാണ് കീഴടങ്ങേണ്ടതെന്നു നമുക്ക് നോക്കാം. ദൈവം നമ്മുടെ പിതാവാണ്. അവനാണ് നമ്മുടെ സൃഷ്ടാവ്. സൃഷ്ടാവ് എന്നാൽ നമ്മുടെ ശരീരത്തിന്റെ മെച്ചപ്പെട്ട ഏകോപനത്തിനും ക്ഷേമത്തിനും സഹായിക്കുന്ന ബുദ്ധിയുടെ ഉറവിടമാണ്. നമ്മുടെ ഉള്ളിൽ തന്നെയുള്ള ഈ സൃഷ്ടാവ് നമ്മെ നിരുപാധികമായി സ്നേഹിക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോൾ നമുക്ക് ദൈവത്തെ സ്നേഹിക്കാൻ കഴിയുന്നതാണ്. അവന്റെ പക്കൽ അനന്തമായ ശക്‌തിയും, സമാധാനവും ഉണ്ട്. അവൻ നമ്മെ സഹായിക്കാൻ തയാറായി നിൽക്കുകയാണ്. നാം അത് തിരിച്ചറിയുന്നില്ല എന്നുള്ളതാണ് വാസ്തവം. നാം പരാജയപ്പെട്ടെന്നു ഈ പിതാവിനോട് പറയുമ്പോൾ നമ്മുടെ ബുദ്ധിയെ കവിയുന്ന സമാധാനം ഹൃദയങ്ങളിലേക്ക് ഒഴുകുന്നതാണ്.
2. നാം എന്നു പറയുന്നത് നമ്മുടെ ശരീരമോ, ശരീരത്തിന്റെ ചിന്തകളോ, വികാരവിചാരങ്ങളോ, അനുഭവങ്ങളോ അല്ല എന്നു മനസ്സിലാക്കുമ്പോൾ നമ്മുടെ സത്ത ആത്മാവാണെന്നു തിരിച്ചറിയുമ്പോൾ നമ്മിൽ ഭയത്തിനു സ്ഥാനം ഇല്ലാത്ത ഒരു അവസ്ഥ വന്നു ചേരുന്നതായിരിക്കും. അതിനായ് ധ്യാനവും പ്രാർതനയും നമ്മെ സഹായിക്കുന്നതായിരിക്കും. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ദയവായി ഒന്നും രണ്ടും ലേഖനങ്ങൾ വായിക്കുക.
3. നിങ്ങളുടേതിന് സമാനമായ ഒരു സാഹചര്യം അഭിമുഖീകരിക്കുന്ന നിങ്ങളുടെ ഒരു സുഹൃത്തിനെ പരിഗണിക്കുക. അവനെ രക്ഷിക്കാൻ നിങ്ങൾ എന്തു ചെയ്യും? നിങ്ങളോട് അത് തന്നെ ചെയ്യുക.
4. നമ്മുടെ മനസ്സിൽ ഭയം ഉണ്ടാക്കുന്ന കാര്യങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞു അവയെ മാനസികമായ സ്ഥിരത കൈവരിക്കുന്നത് വരെ അകറ്റി നിർത്താനും നാം പരിശ്രമിക്കേണ്ടതാണ്.
5. നിങ്ങൾക്ക് പറയാൻ തോന്നുന്നതെന്തും ദൈവവുമായി രഹസ്യത്തിൽ സംസാരിക്കുക. നിങ്ങൾക്ക് അവനെ തുപ്പാം. നിങ്ങൾക്ക് അവനെ അടിക്കാം. നിങ്ങൾക്ക് അവനെ കുറ്റപ്പെടുത്താം. എന്നിട്ടും അവൻ നിങ്ങളെ ശ്രദ്ധിക്കുകയും നിരുപാധികമായി സ്നേഹിക്കുകയും ചെയുന്നതാണ്. അവൻ അപ്പോഴും നിരുപാധികമായി നിങ്ങളെ സ്നേഹിക്കുക തന്നെ ചെയ്യും.
ചില ഭയാനകരമായ സാഹചര്യങ്ങളിൽ യേശുക്രിസ്തുവിന്റെ പ്രതികരണങ്ങൾ എങ്ങനെയായിരുന്നു എന്നു നമുക്കൊന്നു നോക്കാം. കടലിൽ ശിഷ്യന്മാരോടൊപ്പം സഞ്ചരിച്ചപ്പോൾ ഭയങ്കരമായ കാറ്റും കോളും അലയടിച്ചപ്പോൾ ശിഷ്യന്മാർ ഭയന്നു നിലവിളിച്ചപ്പോൾ യേശുക്രിസ്തുവിനു ശാന്തമായി നിൽക്കുവാൻ സാധിച്ചു. അതേപോലെ യേശുക്രിസ്തു തന്റെ മരണസമയത്തു പോലും അദ്ദേഹത്തിന്റെ മുഖത്തു ഭയത്തിന്റെ ഒരു പ്രകടനവും നമുക്ക് കാണാൻ കഴിയുന്നതല്ല. അദ്ദേഹം സ്വയം മരണത്തിനു ഏല്പിച്ചു കൊടുക്കുകയായിരുന്നു. മരണത്തെ പോലും ഭയപ്പെടേണ്ടതില്ലെന്ന് യേശു ക്രിസ്തു നമ്മെ ഓർമിപ്പിക്കുന്നു.
ഭയത്തെ പറ്റി വി. വേദപുസ്‌തകത്തിലെ ചില വാചകങ്ങൾ നമുക്കൊന്നു നോക്കാം.
യെശയ്യാവു 41:10
നീ ഭയപ്പെടേണ്ട. ഞാൻ നിന്നോട് കൂടെ ഉണ്ട്. പരിഭ്രമിക്കേണ്ട. ഞാൻ നിന്റെ ദൈവം ആകുന്നു. ഞാൻ നിന്നോട് പറഞ്ഞു. നീ എന്റെ ദാസൻ. ഞാൻ നിന്നെ തിരഞ്ഞെടുത്തു. ഞാൻ നിന്നെ നിരസിക്കുകയില്ല.
നീ ഭയപ്പെടേണ്ട. ഞാൻ നിന്നോട് കൂടെ ഉണ്ട്. പരിഭ്രമിക്കേണ്ട. ഞാൻ നിന്റെ ദൈവം ആകുന്നു. ഞാൻ നിന്നോട് പറഞ്ഞു. നീ എന്റെ ദാസൻ. ഞാൻ നിന്നെ തിരഞ്ഞെടുത്തു. ഞാൻ നിന്നെ നിരസിക്കുകയില്ല.
സങ്കീർത്തനം 56: 3
ഞാൻ നിന്നിൽ ആശ്രയിച്ചിരിക്ക കൊണ്ട് പകൽ സമയത്ത് ഞാൻ ഭയപ്പെടുകയില്ല.
ഞാൻ നിന്നിൽ ആശ്രയിച്ചിരിക്ക കൊണ്ട് പകൽ സമയത്ത് ഞാൻ ഭയപ്പെടുകയില്ല.
ഫിലിപ്പിയർ 4: 6-7
നമ്മുടെ കർത്താവ് സമീപസ്ഥനായിരിക്കുന്നു. ഒന്നിനെക്കുറിച്ചും നിങ്ങൾ വിചാരപ്പെടേണ്ട. എന്നാലോ എപ്പോഴും പ്രാർതനയും അപേക്ഷയും സ്തോത്രവുമായിട്ടു നിങ്ങളുടെ യാചനകൾ ദൈവമുന്പാകെ അറിയിക്കുവിൻ. സർവ്വ ബുദ്ധിയെയും അതിശയിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ബോധങ്ങളെയും യേശു മിശ്ശിഹായിൽ കാത്തുകൊള്ളട്ടെ.

യോഹന്നാൻ 14:27
സമാധാനം നിങ്ങൾക്കായി ഞാൻ വെച്ചിട്ട് പോകുന്നു. എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു. ലോകം തരുന്നത് പോലെ അല്ല ഞാൻ നിങ്ങൾക്ക് തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്. ഭയപെടുകയുമരുത്.
സമാധാനം നിങ്ങൾക്കായി ഞാൻ വെച്ചിട്ട് പോകുന്നു. എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു. ലോകം തരുന്നത് പോലെ അല്ല ഞാൻ നിങ്ങൾക്ക് തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്. ഭയപെടുകയുമരുത്.
2 തിമൊഥെയൊസ് 1: 7
ദൈവം നമുക്ക് നല്കിയിരിക്കുന്നത് ഭയത്തിന്റെ ആത്മാവല്ല. ശക്തിയുടെയും സ്നേഹത്തിന്റെയും വിശ്വാസപദേശത്തിന്റെയും ആത്മാവിനെയാണ്. ആകയാൽ നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെക്കുറിച്ചും തന്റെ ബദ്ധനായ എന്നെകുറിച്ചും നീ ലജ്ജിക്കരുത്.

നമ്മുടെ ഉത്കണ്ട ഒരു പരിധിവരെ കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ചില ഭക്ഷ്യവസ്തുക്കൾ ഇതാ.
1. Brazil nuts
2. Eggs
3. Vitamin D rich foods
4. Fatty Fish
5. Pumpkin seeds
6. Dark chocolate
7. Turmeric
8. Green tea
9. Yogurt
1. Brazil nuts
2. Eggs
3. Vitamin D rich foods
4. Fatty Fish
5. Pumpkin seeds
6. Dark chocolate
7. Turmeric
8. Green tea
9. Yogurt
നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില ഘടകങ്ങളുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. എന്നിരുന്നലും ഈ പ്രപഞ്ചത്തിലെ എല്ലാത്തിനും സാക്ഷിയായ ഒരു പരമാത്മവുണ്ടെന്നു വിശ്വസിക്കുക. ഏത് സാഹചര്യത്തിലും നമ്മളെ സഹായിക്കാൻ ദൈവം തയ്യാറായി നിൽക്കുകയാണ്. ആ ദൈവ സ്നേഹം പതുക്കെ നമുക്ക് അനുഭവഭേദ്യമാകുമ്പോൾ നമ്മുടെ ദൈവീകത മറ്റൊരു തലത്തിലേക്ക് വളരുകയും ഭയം അപ്രത്യക്ഷമാവുകയും ചെയ്യും.
No comments:
Post a Comment