പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങൾക്കും തങ്ങൾക്കു ഇഷ്ടമുള്ളത് ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം ദൈവം നല്കിയിട്ടുണ്ട്. എല്ലാ മനുഷ്യരിലും പരമാത്മാവിന്റെ അംശം ഉണ്ട് എന്നുള്ളത് സത്യം തന്നെ. മുകളിൽ പറഞ്ഞ ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതിന് വേണ്ടി മനുഷ്യർ എപ്രകാരമാണ് കർമങ്ങൾ ചെയുന്നത് എന്നു ആദ്യം മനസിലാക്കേണ്ടതുണ്ട്. മനുഷ്യന് അഞ്ചു ഇന്ദ്രീയങ്ങളാണുള്ളത്. കണ്ണുകൾക്ക് 380-740 nm തരംഗ ദൈർഖ്യമുള്ള വെളിച്ചം മാത്രമേ കാണാൻ സാധിക്കൂ. ചെവികൾക്ക് 20-20KHz ദൈർഖ്യമുള്ള ശബ്ദം മാത്രമാണ് കേൾക്കാൻ സാദിക്കുന്നത്. മൂക്കിന് 1 Trillion ഗന്ധങ്ങൾ തിരിച്ചറിയാൻ സാധിക്കും. ത്വക്കിന് 50mm അപ്പുറമുള്ള വസ്തുക്കളെ സ്പർശിക്കാതെ തിരിച്ചറിയാൻ സാധിക്കില്ല. അതായത് അനന്തമായ ഈ പ്രപഞ്ചത്തിലെ പരിമിതമായ അറിവുകൾ മാത്രമാണ് ഇന്ദ്രീയങ്ങളിൽ കൂടി നമ്മിലേക്ക് പ്രവേശിക്കുന്നത്. അതിനാൽത്തന്നെ പല കാര്യങ്ങളെ പറ്റിയും നാം അജ്ഞരാണ്. ഇന്ദ്രിയങ്ങളിൽ കൂടി വരുന്ന പരിമിതമായ അറിവിനെ ആശ്രയിച്ചും നമ്മിലെ താത്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയും ആണ് മനുഷ്യർ തങ്ങളുടെ കർമങ്ങൾ പ്രവർത്തിക്കുന്നത്. മനുഷ്യരിലെ അജ്ഞത ഭീകരമാണെന്നതിനാൽ തെറ്റ് വരുത്താനുള്ള സാധ്യത സ്വാഭാവികമാണ്. അതായത് മനുഷ്യരിലെ അജ്ഞതയാണ് തെറ്റ് പ്രവർത്തിക്കുന്നത്. ഇത് യേശു ക്രിസ്തു നല്ലത് പോലെ മനസിലാക്കിയിരുന്നത് കൊണ്ടാണ് തന്നെ ഉപദ്രവിക്കുന്നവരോട് പോലും ക്ഷമിക്കാൻ തയാറാകുന്നത്.
എന്നിരുന്നാലും പരമാത്മാവിന്റെ അംശം നമ്മിലുള്ളൊണ്ട് ആ തെറ്റുകളെ തിരുത്താൻ നമുക്ക് സാധിക്കും. ഒരു രത്നം പൂഴിയിൽ പുതഞ്ഞു കിടക്കുകയാണെങ്കിൽ അത് തിളങ്ങുകയില്ല. അതെ പ്രകാരം നമ്മുടെ ഇന്ദ്രിയങ്ങളിൽ കൂടി കടന്നു വരുന്ന അറിവുകളെ മാത്രമാണ് യാതാർഥ്യം എന്ന് കരുതി അതിനപ്പുറത്തേക്ക് യാതൊന്നും ഇല്ല നാം കരുതുകയാണെങ്കിൽ അങ്ങനെയുള്ള മനുഷ്യർ തങ്കളിലെ പരമാത്മാവിന്റെ അംശത്തെകാളും സർവോപരി മാനിക്കുനത് ശരീരത്തിന്റെ സുഖദുഃഖങ്ങൾ ആയിരിക്കും. ജീവനു കരണമായിട്ടുള്ള പരമാത്മാവിന്റെ അംശവും ശരീരത്തിന്റെ അനുഭവങ്ങളും വിഭിന്നമാണെന്നു മനസിലാക്കാൻ കഴിയാതെ പോകും. അത് കൊണ്ടാണ് യേശു ക്രിസ്തു സ്വർഗ്ഗരാജ്യത്തെ ( നമ്മിലെ പരമാത്മാവിന്റെ അംശത്തെ ) വയലിൽ കുഴിച്ചിട്ടിരിക്കുന്ന നിധിയോടും വൃദ്ദയായ സ്ത്രീയുടെ കാണാതെ പോയ ബ്രഹ്മയോടും താരതമ്യപ്പെടുത്തിയിരിക്കുന്നത്.

No comments:
Post a Comment