കഷ്ടതകൾ രണ്ട് തരത്തിലാണ് ഈ പ്രപഞ്ചത്തിൽ ഉള്ളത്.
1. മാനസികമായ കഷ്ടതകൾ
2. ശാരീരികമായ കഷ്ടതകൾ
മാനസികമായ കഷ്ടതകൾ നമ്മുടെ മനസ്സിൽ ഉത്പാദിപ്പിക്കപ്പെടുന്നതാണ്. ഉദാഹരണമായി ചിലരുടെ പെരുമാറ്റങ്ങൾ നമ്മുടെ ഉള്ളിൽ ക്രോധവും ദുഖവും പല സന്ദർഭങ്ങളിലും ജനിപ്പിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളെ പറ്റി ശ്രദ്ദയോടെ നിരീക്ഷിക്കുമ്പോൾ നമുക്ക് മനസിലാക്കാൻ പറ്റുന്നത് ഇതാണ് : നമ്മുടെ ശരീരത്തിന് പുറത്ത് നടക്കുന്ന പല സാഹചര്യങ്ങളും നമ്മുടെ മനസിന്റെ അവസ്ഥയെ ബാധിക്കുന്നു എന്നുള്ളതാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ വന്നപ്പോൾ യേശു ക്രിസ്തുവിന്റെ പ്രതികരണങ്ങൾ എങ്ങനെയായിരുന്നു എന്നു നമുക്കൊന്നു നോക്കാം. വി. മാർക്കോസ് 4:35-41 ൽ ഇപ്രകാരം കാണാൻ സാധിക്കും. ഭയങ്കരമായ കാറ്റും കോളും വലിയ തിരമാലകളും വന്നപ്പോഴും യേശു ക്രിസ്തുവിനു ശാന്തമായി ഉറങ്ങാൻ കഴിഞ്ഞു. അതെ പ്രകാരം യേശു ക്രിസ്തു തന്റെ മരണസമയത്തു മറ്റുള്ളവർ തന്നെ അടിച്ചിട്ടും, തുപ്പിയിട്ടും, ആക്ഷേപിച്ചിട്ടും അവരോടൊക്കെ ക്ഷമിക്കാൻ സാധിക്കുന്നതായിട്ടും നമുക്ക് കാണാൻ സാധിക്കും. ഈ രണ്ട് ഉദാഹരണങ്ങളിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് എന്താണെന്നു നോക്കിയാൽ പുറത്തുള്ള ഏത് വിഭിന്നമായ സാഹചര്യവും യേശുക്രിസ്തുവിന്റെ മനസിന്റെ സന്തോഷാവസ്ഥയെ ബാധിക്കുന്നില്ല എന്നു വേണം മനസിലാക്കാൻ. നാമും ഇതേ പ്രകാരം യേശുക്രിസ്തുവിനെ അനുകരിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ മാനസികമായ കഷ്ടതകളെ ഒരു പരിധി വരെ എങ്കിലും മാറ്റുവാൻ സാധിക്കും. അതായത് നമ്മുടെ മനസിനെ നമുക്ക് പൂർണമായും നിയന്ത്രണ വിദേയമാക്കാൻ സാധിക്കുമെങ്കിൽ മാനസിക കഷ്ടതകൾ യേശു ക്രിസ്തുവിനെ പോലെ നിയന്ത്രിക്കാൻ സാധിക്കും.
ശാരീരികമായ കഷ്ടതകൾ ഈ പ്രപഞ്ചത്തിൽ ദൈവം നിശ്ചയിച്ച നിയമങ്ങളുടെ കാരണത്താൽ ആണ് ഉണ്ടാകുന്നത്. ഉദാഹരണത്തിന് ഒരു ഭിത്തിയിൽ നമ്മുടെ കൈകൾ ശ്കതമായി ഇടിച്ചാൽ നമുക്ക് വേദന ഉണ്ടാകുന്നതിന്റെ കാരണം ന്യൂട്ടണ്സ് തേർഡ് ലോ പ്രകാരമാണ്. (To every action there is equal and opposite reaction) അങ്ങനെയെങ്കിൽ എന്ത്കൊണ്ട് ദൈവം ഈ പ്രപഞ്ച നിയമങ്ങളെ ഇങ്ങനെ സൃഷ്ടിച്ചു എന്നു നാം മനസ്സിലാക്കാൻ ശ്രമിക്കണം. ട്രെയിൻ അതിന്റെ കൃത്യമായ വേഗത്തിൽ ഓടണമെങ്കിൽ ഉഉർജ്ജത്തിനൊപ്പം ആഴത്തിൽ ഉറച്ച പാളം അത്യന്താപേക്ഷിതമാണ്. അതെ പ്രകാരം ഈ പ്രപഞ്ചം സുഗമമായി മുന്നോട്ട് പോകണമെങ്കിൽ വളരെ കൃത്യമായ ദൃഢമാർന്ന നിയമങ്ങൾ ആവശ്യമാണ്.
മുകളിൽ പറഞ്ഞിരിക്കുന്നത് ശരിയും ദൈവത്തിനു അസാധ്യമായതായി ഒന്നും തന്നെ ഇല്ലാതെയും ഇരിക്കെ സൃഷ്ടിക്ക് കഷ്ടതകൾ ഉണ്ടാകാത്ത നിയമങ്ങൾ എന്ത് കൊണ്ട് ദൈവം സൃഷ്ടിച്ചില്ല?
ദൈവത്തിനു തീർച്ചയായും കഷ്ടതകൾ ഇല്ലാത്ത നിയമങ്ങൾ സൃഷ്ടിക്കമായിരുന്നു. എന്നാൽ അങ്ങനെയുള്ള ഒരു പ്രപഞ്ചത്തിന്റെ നിലനില്പ് സാധ്യമായി വരണമെന്നില്ല. ഉദാഹരണത്തിന് ഒരു ഇലെക്ട്രോണിന്റെ ചാർജ് 1.6*10^_19 coulombs എന്നുള്ളതിന് നേരിയ വ്യത്യാസം സംഭവിച്ചിരുന്നു എങ്കിൽ ഈ പ്രപഞ്ചം നിലനില്കുകയിലായിരുന്നു എന്ന് ശാസ്ത്രം ഇന്നു അവകാശപെടുന്നുണ്ട്. മറ്റൊരു ഉദാഹരണം നമുക്കൊന്നു നോക്കാം. സ്വർഗത്തിൽ തിന്മകളോ കഷ്ടതകളോ ഇല്ലെന്നു നാം വിശ്വസിക്കുന്നു. അങ്ങനെയെങ്കിൽ സ്വർഗത്തിൽ ജനിച്ച ഒരു കുഞ്ഞിനെ തിന്മ നിറഞ്ഞ ഈ ഭൂമിയിലേക്ക് കൊണ്ട് വരികയാണെങ്കിൽ അതിനു ഇവിടെ അതിജീവിക്കാൻ വളരെ പ്രയാസമായിരിക്കും. അത് പോലെ മറ്റൊരു ഉദാഹരണം എടുത്ത് നോക്കാം. റോസാ പുഷ്പത്തിനു മുള്ളുകൾ ദൈവം നല്കിയിരുന്നില്ലെങ്കിൽ ഭൂമുഖത്തു നിന്നും വളരെ പണ്ട് തന്നെ ഈ സസ്യത്തിനു വംശനാശം സംഭവിക്കുമാരുന്നു. അത് പോലെ നന്മയും തിന്മയും നമ്മുടെ ആത്യന്തികമായ വളർച്ചക്ക് ആവശ്യമായത് കൊണ്ടാകാം ദൈവം സൃഷ്ടി ഇപ്രകാരം നടത്തിയിരിക്കുന്നത്.

എന്തുകൊണ്ട് ലോകത്തിൽ തിന്മയും വേദനയും കഷ്ടതയും ഉണ്ട് എന്നുള്ളത് എക്കാലവും നമുക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. ആ ചോദ്യത്തിന് വളരെ യുക്തിയുക്തമായ ഒരുത്തരം ഇവിടെ നൽകിയിരിക്കുന്നു!
ReplyDeleteഇതുവരെ ആരും സ്പർശിക്കാത്ത വിഷയങ്ങൾ വളരെ ആഴത്തിൽ ചിന്തിക്കുകയും അവഗാഢമായി വിശ്വാസങ്ങളുടെ വെളിച്ചത്തിൽ യുക്തിസഹജമായി അവലോകനം ചെയ്യുന്നതിൽ സിജോ വിജയിക്കുകയും ചെയുന്നുണ്ട് എന്നു പറയാതിരിക്കാൻ നിവർത്തിയില്ല. കൂടുതൽ ഇനിയും അറിയുവാനും അപഗ്രഥിക്കാനും ദൈവം പ്രചോദനം നൽകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
ReplyDeleteVery nice 👌 article.
ReplyDelete